അങ്കമാലി: കളമശ്ശേരി സ്പോടനത്തിലെ പ്രതി ഡൊമനിക് മാർട്ടിനെ അങ്കമാലിയിലെ ഫ്ലാറ്റിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. അത്താണിയിലെ മാർട്ടിൻ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയിലാണ് മാർട്ടിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം മാർട്ടിനെതിരെ യു.എ.പി.എ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. ഈ ഫ്ലാറ്റിൽ വെച്ചാകാം മാർട്ടിൻ ബോംബ് നിര്‍മിച്ചതെന്നാണ് പോലീസിന്റെ ഭാഷ്യം. ഇവിടെനിന്നാണ് ഇദ്ദേഹം സ്ഫോടനം നടന്നിടത്തേക്ക് ബൈക്കിൽ എത്തിയത്. സമ്മേളനം നടക്കുന്നിടത്തു എത്തിയ മാർട്ടിൻ ഓഡിറ്റോറിയത്തിന്റെ മധ്യഭാഗത്തു ബോംബ് വെക്കുകയും പുറകിലേക്ക് മാറി റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു. ബോംബിനൊപ്പം പെട്രോൾ കരുതിയിരുന്നത് തീ ആളിപടരുന്നതിനും കൂടുതല്‍പേര്‍ക്ക് പൊള്ളലേൽക്കാനും കാരണമായതായി പോലീസ് പറഞ്ഞു. മൂന്ന് പേരാണ് സ്ഫോടനത്തിൽ മരണപ്പെട്ടത്. പരിക്കുപറ്റിയ നിരവധിപേർ ആശുപത്രികളിൽ ചികിത്സയിലാണ്.
![]()
