ദോഹ: ഹമാസിന്റെ തടവിലുള്ള ബന്ദിയാക്കപ്പെട്ട ഇസ്രായേല്യരുടെ മോചനത്തിനുള്ള ശ്രമങ്ങളിൽ ഏറെ പുരോഗതിയുള്ളതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി.ഖത്തർ സന്ദർശിക്കുന്ന തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയിൽ വാർത്ത സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.യുദ്ധത്തിന്റെ പേരിൽ നഷ്ടമാവുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്.എല്ലാ നഷ്ട്ടങ്ങളെയും അപലപിക്കേണ്ടതാണെന്നും യുദ്ധത്തിന്റെ വ്യാപ്തി കുറക്കുന്നതിന് ഹമാസുമായി ചർച്ചകൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനു പ്രധാനം ബന്ദിയാക്കപ്പെട്ടവരുടെ മോചനമാണെന്നും അതിനു ഖത്തർ നിരന്തര ശ്രമങ്ങൾ നടത്തുന്നെന്നും അതിൽ നിലവിൽ ഏറെ പുരോഗതിയുള്ളതായും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളിൽ ബന്ദികളുടെ മോചനം സാധ്യമാകുമെന്നും ഖത്തർ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
![]()
