ഗാസ: ഫലസ്തീൻ ഇസ്രായേൽ പ്രശനം രൂക്ഷമായ ഗാസയിൽ നിന്ന് നിരവധി ഗർഭിണികളുടെ ദുരിതകഥകൾ പുറത്തു വരുന്നു. എല്ലാ യുദ്ധങ്ങളുടെയും പരിണിത ഫലം ദുരിതകഥകൾ മാത്രമാണെങ്കിലും ഗാസയിലേതു ആരെയും കണ്ണ് നനയിപ്പിക്കുന്നതാണ്. യുദ്ധമുഖത്തു 50,000 ത്തോളം ഗർഭിണികൾ ദുരിതമനുഭവിക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു.
ഗർഭകാല പ്രമേഹവും രക്ത സമ്മർദ്ദവും കൂടുന്നത് കാരണം പലരുടെയും ജീവൻ തന്നെ ബുദ്ധിമുട്ടിലാണെന്നാണ് റെഡ് ക്രസന്റിന്റെ വോളന്റീർമാരുടെ കണ്ടെത്തൽ. ആവശ്യമായ മരുന്നുകളോ ജീവൻ രക്ഷ ഉപകരണങ്ങളോ ആശുപത്രികളിൽ പോലും ലഭ്യമല്ല എന്നത് ഇവരെ തളർത്തിയിട്ടുണ്ട്. ഗസ്സയിൽ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന നിരവധി ഗർഭിണികളുണ്ട്. അവശ്യമായ ഭക്ഷണമോ, വെള്ളമോ പോലും ഇവർക്ക് ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ പോലും പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.
കൃത്യമായ ഗർഭകാല പരിശോധനകൾ പോലും മുടങ്ങി ഗർഭസ്ഥ ശിശുക്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് പോലും അറിയാതെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കരികിൽ പിഞ്ചു മക്കളെയും ചാരത്തു അണച്ചു പിടിച്ചു എല്ലാം കെട്ടടങ്ങുന്നതും കാത്തിരിക്കുകയാണ് നിരവധി അമ്മമാർ.
![]()
