ന്യൂഡൽഹി: ഫലസ്തീൻ ഇസ്രായേൽ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസുകൾ നവംബർ രണ്ടുവരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യുദ്ധം തുടങ്ങിയതിനു ശേഷം എയർ ഇന്ത്യ പല സർവീസുകളും റദ്ദാക്കിയിരുന്നു. പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്കുള്ള എല്ലാ സർവീസുകളും നവംബർ രണ്ടുവരെ റദ്ദാക്കുന്നതായി എയർ ഇന്ത്യ അറിയിക്കുകയായിരുന്നു
![]()
