വാഹനാപകടത്തില്‍ മരണപ്പെട്ട നടന് കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ് സെമിത്തേരിയിലാണ് സംസ്കാരം.
രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം ഉണ്ടാകും.
മിമിക്രി, സിനിമാ, സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് സുധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്.
ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ച വാർത്ത ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.
വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂർണ്ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കൊല്ലം സുധി മലയാളികൾക്ക് സുപരിചിതനാകുന്നത് സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ്.
2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി ചലച്ചിത്ര മേഖലയിലെത്തിയത്. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇൻ്റർനാഷണൽ ലോക്കൽ സ്റ്റോറി,കേശു ഈ വീടിൻ്റെ നാഥൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മരണപ്പെടുമ്പോൾ സുധിക്ക് 39 വയസ്സ് മാത്രമായിരുന്നു പ്രായം.
![]()
