തിരുവനന്തപുരം :കേരള സർക്കാരിന്റെ സ്വപ്ന പദ്ധതി കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നം യഥാർഥ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നത് സർക്കാരിന്റെ ജോലിയാണ്.
17412 ഓഫിസുകളിലും 2105 വീടുകളിലും കെ ഫോൺ ഇന്റർനെറ്റ് എത്തി.സർക്കാരിന്റെ ജനകീയ ബദലാണിത്.
മലർപൊടിക്കാരന്റെ സ്വപ്നമെന്നു കിഫ്ബിയെ വിശേഷിപ്പിച്ചവർക്കുള്ള മറുപടി കൂടിയാണ് കെ ഫോൺ എന്ന് പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി കൂട്ടി ചേർത്തു.
1600 കോടി രൂപ ചിലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായപ്പോൾ സ്വന്തമായി ഇന്റർനെറ്റ് സംവിധാനമുള്ള ആദ്യ സംസ്ഥാനമായി കേരളം.മലപ്പുറം, വയനാട്, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഉപഭോക്താക്കളുമായി മുഖ്യമന്ത്രി ഓൺലൈനിൽ സംവദിച്ചു. ചടങ്ങിൽ ” എന്റെ കെ ഫോൺ ” ആപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു
![]()
