പത്തനതിട്ട : ഭര്‍ത്താവ് നൗഷാദിനെ കൊലപ്പെടുത്തിയെന്നത് പോലീസ് ഭീഷണിയിലും മർദ്ദനത്തിലും ഭയന്നെന്നു ഭാര്യ അഫ്സാന മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ പൊലീസും പുരുഷ പോലീസും മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്പ്രേ വായിലേക്ക് അടിച്ചു. തന്നേയും വാപ്പയേയും കെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തുകയും അനുജന്റെ ഭാവി തകർക്കുമെന്നൊക്കെ ഭീഷണിപെടുത്തി. പേടിച്ചതാണ് ഭര്‍ത്താവിനെ കൊന്നെന്നു പറയണമെന്ന പോലീസിന്റെ ആവശ്യത്തിനു വഴങ്ങേണ്ടി വന്നത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇപ്പോൾ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്.
കലഞ്ഞൂര്‍ സ്വദേശിയായ ഭര്‍ത്താവ് നൗഷാദിനെ കൊന്നു കുഴിച്ചിട്ടെന്ന് അഫ്സാനയുടെ മൊഴിയുണ്ടെന്നു പറഞ്ഞ് പഴയ വാടക വീടിനകത്തും പുറത്തുമായി ആറിടത്തു കുഴിയെടുത്ത് പോലീസ് പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അഫ്സാനയെ കോടതി ജാമ്യം അനുവദിച്ചു ഉത്തരവിട്ടു.
![]()
