തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. സാങ്കേതിക തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണം.
തിരുച്ചിറപ്പള്ളിയില്‍ നിന്നു ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. അതേസമയം വിമാനത്തിൽ 154 യാത്രക്കാർ ഉണ്ടായിരുന്നെന്നും മുൻകരുതൽ ലാൻഡിംഗ് ആയിരുന്നുവെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.വിമാനം പറന്നുയര്‍ന്നപ്പോള്‍ തന്നെ എമര്‍ജന്‍സി ലാന്‍ഡിങ് ആവശ്യമാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് അധികൃതര്‍ വിവരം തിരുവന്തപുരം വിമാനത്താവളത്തില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വിമാനം സുരക്ഷിതമായി ലാൻഡിംഗ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാൻഡിങ് ഗിയർ തകരാറാണ് പ്രശ്നമാണ് അടിയന്തര ലാൻഡിങിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം.
![]()
