എറണാകുളം : ആലുവയില്‍ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എക്സൈസ് മിന്നൽ പരിശോധന നടക്കുന്നു.
എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളിലാണ് രാവിലെ ഏഴു മാണിയോട് എക്സൈസ് പരിശോധന തുടങ്ങിയത്. പെരുമ്പാവൂര്‍, ആലുവ ഉള്‍പ്പെടെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ആലുവ കേസിലെ പ്രതി താമസിച്ച മുറിയിലും പരിശോധന നടത്തി.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തി കൊണ്ടിരിക്കുന്നത്. പരിശോധനയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തി. കെട്ടിട ഉടമകൾക്കും ഏജന്റമാർക്കും നോട്ടീസ് അയച്ചു വരുത്തി കർശന നിർദ്ദേശങ്ങൾ നൽകാനാണ് തീരുമാനം
![]()
