ആലപ്പുഴ : ഗള്‍ഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് നിയിന്ത്രിക്കുന്നതില്‍ കേന്ദ്ര സർക്കാർ ഇടപെടില്ലന്നു വ്യക്തമാക്കി കേന്ദ്ര മന്ത്രി. ആലപ്പുഴ പാർലമെന്റ് അംഗം എ എം ആരിഫിന്റെ ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹ വകുപ്പ് മന്ത്രി ജനറൽ ഡോ. വി കെ സിംഗാണ് ഈ വിഷയത്തില്‍ മറുപടി നൽകിയത്.
ഗൾഫ് മേഖലയിലെ അനിനിയന്ത്രിതമായ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാറിന്റെയും, സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും നിവേദനം നേരത്തെ കേന്ദ്ര സർക്കാറിന് ലഭിച്ചിരുന്നു. എന്നാൽ എയർലൈൻസുകൾക്ക് അവരുടെ ഇഷ്ട പ്രകാരം യാത്രാ നിരക്ക് തീരുമാനിക്കാൻ കഴിയുന്നതിനാൽ കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഇതോടെ അനിനിയന്ത്രിതമായ വിമാനയാത്ര നിരക്കിന് ആശ്വാസം ലഭിക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് ഇരുട്ടടി ആയി.അനവധി കാലമായുള്ള പ്രവാസി സംഘടനകളുടെ പ്രധാന മുറവിളിയാണ് ഈ അമിതമായ നിരക്ക് വർദ്ധനവ്.കേരള ഗവൺമെന്റ് മുന്നോട്ട് വെച്ച ബഡ്ജറ്റ് എയർ എന്ന സ്വപ്ന പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല
![]()
