ഇടുക്കി :ഇടുക്കി ജില്ലാ കലക്ടറേറ്റ് ജൂനിയർ സൂപ്രണ്ടിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുസ്സലാ (46) മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെറുതോണി പാറേമാവിൽ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടത്.രണ്ടാഴ്ച മുമ്പാണ് സലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വീട്ടുടമസ്ഥൻ മൃതദേഹം കാണുന്നത്. ഫോൺ എടുക്കാത്തതിനാൽ സലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
![]()
