ന്യൂഡൽഹി :മണിപ്പൂരില്‍ സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.
സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബെഞ്ച് നിര്‍ദ്ദേശം നല്കി. വിഷയത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഞങ്ങള്‍ കുറച്ച് സമയം നല്‍കും, നടപടി ഉടനില്ലാത്തപക്ഷം ഞങ്ങള്‍ നടപടിയെടുക്കുമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട സമയമാണിത്. ഭരണഘടനാപരമായ ജനാധിപത്യത്തില്‍ ഇത് അസ്വീകാര്യമാണ്. ഇത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു. സാമുദായിക സംഘര്‍ഷത്തിന്റെ മേഖലയില്‍ സ്ത്രീകളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ഇത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്ന് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ഞങ്ങളെ സ്ഥിതി അറിയിക്കട്ടെ, അല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കും. ജൂലൈ 28 ന് വിഷയം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
![]()
