തൃശൂർ ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച നടൻ വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി വി.എസ്. ഡേവിഡ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.
കേരളം ആരാധിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മരണം പോലും വിനായകൻ ഹീനമായ രീതിയിൽ സമൂഹമാധ്യമത്തിലൂടെ അവതരിപ്പിക്കുകയായിരുന്നുവെന്ന് ഡേവിഡ് പരാതിയിൽ പറയുന്നു.
വിനായകന്റെ ഫെയ്സ് ബുക്ക് ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമത്തിലൂടെ ഉയരുന്നത്. ഇതേത്തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകൻ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകർ രംഗത്തെത്തിയിട്ടുണ്ട്.
താരത്തിന്റെ ഫെയ്സ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്കു താഴെ നിരവധിപേർ പ്രതിഷേധമറിയിച്ചു. വിനായകൻ പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല
![]()
