മലപ്പുറം : 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ വഴിക്കടവ് സ്വദേശിനിയായ യുവതിക്ക് 30 വര്‍ഷത്തെ കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2013ല്‍ ആണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്.
![]()
