ആലപ്പുഴ : കായംകുളം ദേവികുളങ്ങര ഡി വൈ എഫ്മേ ഐ മേഖല കമ്മിറ്റി അംഗം അമ്പാടിയുടെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ്, ബി ജെ പി ബന്ധമുള്ള ലഹരി, കഞ്ചാവ് ക്വട്ടേഷൻ സംഘമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു .
കൊല്ലപ്പെട്ട അമ്പാടിയുടെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സി പി എം കായംകുളം ഏരിയാ കമ്മിറ്റി ആഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. കായംകുളത്തും പരിസരത്തും വർധിച്ചു വരുന്ന ലഹരി മാഫിയക്കെതിരെ പ്രതികരിച്ചതിനാലാണ് മറ്റൊരു സി പി എം നേതാവിനെ കൂടി പാർട്ടിക്ക് നഷ്ടപെട്ടതെന്നും ശക്തമായ നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു .
രണ്ടു വർഷങ്ങൾക്ക് മുൻപ് ഡി വൈ എഫ് ഐ പ്രവർത്തകനായ സിയാദും ലഹരി മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സി പി എം നേതാക്കളായ കെ എച്ച് ബാബുജാൻ, പി അരവിന്ദാക്ഷൻ ,എൻ ശിവദാസൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു .കാപ്പിൽ കിഴക്ക് മാവിനാൽകുറ്റി ജങ്ഷനിൽ വെച്ചാണ് ആക്രമണത്തിലാണ് ആമ്പാടി കൊല്ലപ്പെട്ടത്.
![]()
