തിരുവനന്തപുരം :സുപ്രിം കോടതിയിൽ നിന്ന് ജാമ്യവ്യവസ്ഥകളില്‍ ഇളവ് ലഭിച്ച പി ഡി പി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅദനി ഇന്നു കേരളത്തിലെത്തും.
രാവിടെ 9 മണിക്കുള്ള വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. കാര്‍ മാര്‍ഗം അന്‍വാര്‍ശേരിയിലേക്കു പോകുന്ന അദ്ദേഹത്തോടൊപ്പം കുടുംബവും പി ഡി പി പ്രവര്‍ത്തകരും ഉണ്ടാകും. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ തങ്ങിയ ശേഷം അദ്ദേഹം ചികിത്സക്കായി പോകും.
![]()
