തിരുവനന്തപുരം : പി.ഡി.പി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി തിരുവനന്തപുരത്ത് എത്തി.
ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനിക്ക് കേരളത്തിൽ സ്ഥിരമായി താമസിക്കാൻ സാഹചര്യം ഒരുങ്ങുയത്. ഇന്ന് ബംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. ഭാര്യ സൂഫിയ മഅദനി, മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ട്. റോഡ് മാർഗ്ഗം മഅ്ദനി അൻവാർശേരിയിലേക്ക് പോയി.അൻവാർശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും.
മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും. ആഘോഷങ്ങളില്ലാതെ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് സ്വീകരിക്കാൻ എത്തിയത്.
പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാർശ്ശേരിയിൽ താമസിച്ചതിനു ശേഷം ചികിസ തുടരുമെന്ന് മകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
![]()
