ദമാം : ദമ്മാമിലെ മുതിർന്ന മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ എന്ന പുതിയ പുസ്കത്തിന്റെ കവർ പ്രകാശനം എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്തും കടവ് ഫേസ് ബുക്കിലൂടെ നിർവ്വഹിച്ചു.മലയാളത്തിന് പ്രിയപ്പെട്ട 12 പേരുടെ ജീവിതത്തെക്കുറിച്ചുള്ള ഹൃദയം തൊട്ട എഴുത്താണ് ഈ പുസ്തകം. കോഴിക്കോട് കേന്ദ്രമായിട്ടുള്ള ഡെസ്റ്റിനിയാണ് പ്രസാധകർ.പ്രവാസത്തെ തൊട്ടറിഞ്ഞെഴുതിയ അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ ഇതിനകം പ്രമുഖ പ്രസാധകർ പ്രസിദ്ധികരിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ പ്രത്വകിച്ചു കിഴക്കൻ പ്രാവശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യമായ സാജിദ് ആറാട്ടുപുഴ സാഹിത്യ കൂട്ടായ്മകളുടെ പ്രമുഖ സംഘാടകൻ കൂടിയാണ്.
![]()
