മണിപ്പൂർ : മണിപ്പൂരിലെ ചില സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്ന് പോലീസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെടിവയ്പ്പും സംഘട്ടനങ്ങളുമുണ്ടായതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നിരുന്നാലും മിക്ക ജില്ലകളിലും സ്ഥിതി സാധാരണ നിലയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം 118 ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുകയും 326 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന പോലീസും കേന്ദ്ര സേനയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മലയോര, താഴ്വര ജില്ലകളിലെ പ്രദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
‘ചുരാചന്ദ്പൂര്‍ ജില്ലയിലെ സമുലംലം ബ്ലോക്കിലെ സമീപ ഗ്രാമങ്ങളായ ചിംഗ്ലാങ്മെയ്, ലാങ്സ എന്നിവിടങ്ങളില്‍ ജൂലൈ 1 അര്‍ദ്ധരാത്രി അക്രമികള്‍ തമ്മില്‍ ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അക്രമത്തില്‍ ഒരാള്‍ മരിച്ചതായും ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ സേന ഉടന്‍ തന്നെ ഓപ്പറേഷന് ആരംഭിക്കുകയും അക്രമികളെ പിന്തിരിപ്പിക്കുകയും ചെയ്തു.’പോലീസ് പറഞ്ഞു. ഇന്ന്, സായുധരായ അക്രമികള്‍ ഇംഫാല്‍ വെസ്റ്റിലെ ലെയ്കിന്താബി, ചിരിക് ഗ്രാമങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അക്രമികളില്‍ ചിലര്‍ ചിരിക് ഗ്രാമത്തിലെ ഫാം ഹൗസുകള്‍ കത്തിച്ചതായും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
മെയ് 3 മുതല്‍ മണിപ്പൂര്‍ വ്യാപകമായ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. പട്ടികവര്‍ഗ്ഗ സമുദായത്തിലുള്പ്പെടുത്തണമെന്ന മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ ഓള് ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് നടത്തിയ കുക്കി ഐക്യദാര്‍ഢ്യ മാര്‍ച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്
![]()
