ഖത്തർ :അമേരിക്കയിലെ ഇന്റർനാഷണൽ ഡാറ്റാ ഗ്രൂപ്പ് കമ്പനി ആയ ഐ ഡി സി ഖത്തർ സൈബർസെക്യൂരിറ്റി റോഡ് ഷോ ദോഹ ഗ്രാൻഡ് ഹയ്യത് ഹോട്ടലിൽ സംഘടിപ്പിച്ചു. വിവിധ കമ്പനി കളുടെ പ്രതിനിധികളും വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫെഷണൽസ് കൌൺസിൽ ന്റെ വൈസ് പ്രസിഡന്റ് എഞ്ചിനീയർ അബ്ദുൽ സത്താർ പാനൽ സ്പീക്കർ ആയി പങ്കെടുത്തു.”Why Intelligent Network Monitoring and Visibility Truly matter ” എന്ന വിഷയത്തിൽ അബ്ദുൽ സത്താർ അദ്ദേഹം സംസാരിച്ചു.
സെക്യൂരിറ്റി റോഡ് ഷോ യിൽ വിവിധ കോൺഫറൻസ് , പ്രോഡക്റ്റ് ഡെമോൺസ്ട്രേഷൻ , പാനൽ ഡിസ്ക്യൂഷൻസ് തുടങ്ങിയവ ഉണ്ടായിരുന്നു . ഗോൾഡ് ട്രാക്ക് 2 പാനൽ സെഷനിൽ സെക്യൂരിറ്റി പ്രൊഫെഷണൽസ് ആയ ഫിറാസ് ജോർജെസ് ഖലീൽ, വ്ലാഡിമിർ കന്യാഷേവ് എന്നിവർ പങ്കെടുത്തു.
നെറ്റ്വർക്ക് അപാകത കണ്ടെത്തലിന്റെയും പ്രതികരണത്തിന്റെയും ഓട്ടോമേഷൻ, ആഴത്തിലുള്ള നെറ്റ്വർക്ക് ട്രാഫിക് വിശകലനം, ഡാറ്റ ശേഖരണം എന്നിവ ഒരു ഓർഗനൈസേഷന്റെ നിലവിലെ സുരക്ഷാ നിലയെക്കുറിച്ച് മികച്ച ഉൾക്കാഴ്ച നൽകാൻ എങ്ങനെ സഹായിക്കുമെന്ന് ഈ സെഷൻ ചർച്ച ചെയ്തു.
ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (ഐഡിസി) മാർക്കറ്റ് ഇന്റലിജൻസ്, ഉപദേശക സേവനങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, കൺസ്യൂമർ ടെക്നോളജി മാർക്കറ്റുകൾ എന്നിവയ്ക്കായുള്ള ഇവന്റുകളുടെ ആഗോള ദാതാവാണ്.
![]()
