അബുദാബി: അബുദാബിയിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെ അൽ സഅദ ബ്രിഡ്ജില്‍ ജൂൺ 23 മുതൽ വേഗത നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു.
വെള്ളിയാഴ്ച മുതൽ പാലത്തിൽ ഇരു ഭാഗത്തേക്കുമുള്ള പരമാവധി വേഗത 80 കിലോ മീറ്റർ ആയി നിജപ്പെടുത്തി. ഡിസംബർ വരെ ഈ വേഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് വാഹനങ്ങളുടെ വേഗ പരിധി കുറയ്ക്കുന്നതെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും വാർത്ത കുറിപ്പിൽ പറയുന്നു.
![]()
