റിയാദ്: സൗദി അറേബിയയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നിയമ ലംഘനത്തിനിടെ പിടികൂടി നാട് കടത്തിയത് പതിനായിരത്തിലേറെ പേരെയെന്നു മന്ത്രാലയം. ഇത് സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടത്. വിവിധ രാജ്യക്കാരായ നിയമ ലംഘകരെയാണ് നാടുകടത്തിയത്. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർ, അനധികൃത താമസക്കാർ, കുടിയേറ്റക്കാർ, സ്പോൺസറുടെ കീഴിലല്ലാതെ പണിയെടുക്കുന്നവർ, നിയമ വിരുദ്ധ ജോലികളിൽ ഏർപ്പെട്ടവർ തുടങ്ങിയവരെയാണ് പിടികൂടി നാടുകടത്തിയത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പഴുതടച്ച സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്. ഇത്തരത്തിൽ നാട് കടത്തുന്നവർക്ക് ഇനി സൗദി അറേബ്യാ സന്ദർശിക്കാൻ കഴിയില്ലെന്നും മന്ത്രാലയം പറഞ്ഞു.
![]()
