കോഴിക്കോട്: ഹജ്ജ് യാത്രക്ക് വേണ്ടി പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നു മുസ്ലിം ലീഗ് നേതാവ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു.കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
നിലവിലെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇക്കാരണത്താല്‍ 90 ഓളം ദിവസം പ്രവാസികള്‍ക്ക് നാട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇത് പരിഹരിക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ട് സബ്മിഷന് ഓണ്‍ലൈന്‍ വഴിയാക്കണമെന്നും ഹജ്ജ് പാക്കേജ് 20 ദിവസമായി കുറക്കണമെന്നും പ്രവാസികള്‍ക്ക് അവസാനത്തെ ഹജ്ജ് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്
![]()
