ദമാം : യുവത്വം നേരിടുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം നിർദ്ദേശിച്ചു കൊണ്ട് വിസ്ഡം യൂത്ത് ദമ്മാം സംഘടിപ്പിച്ച ഉണർവ്വ് യുവജന സംഗമം സമാപിച്ചു. വിസ്ഡം സ്റ്റുഡൻസ് കേരള സംസ്ഥാന പ്രസിഡൻറ് അർഷദ് അൽ ഹികമി താനൂർ, ആറ്റിങ്ങൽ ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ദമാം 91 ഏരിയയിലെ അൽ റീഫ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച പ്രോഗ്രാം യുവജനങ്ങളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
![]()
