ജുബൈൽ : സൗദി കിഴക്കൻ പ്രാവശ്യയിലെ ക്രിക്കറ്റ് കൂട്ടായ്മയായ ഗ്യാലക്സി ക്രിക്കറ്റ് ക്ലബിന്റെ 10മത് വാർഷികത്തിന്റെ ഭാഗമായി, കിഴക്കൻ പ്രാവശ്യയിലെ മികച്ച 12 ടീമുകളെ അണിനിരത്തി ഗ്യാലക്സി വിൻറർ ക്രിക്കറ്റ് ലീഗ് ഡിസംബർ 26-27 തീയതികളിൽ ജുബൈൽ അൽ ഫാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു.
ടൂർണമെന്റിന്റെ ട്രോഫി പ്രദർശനവും ടീമുകളുടെ ലോട്ടറിയും ജുബൈൽ കൽപക റസ്റ്റോറന്റിൽ നടക്കുകയുണ്ടായി. ഉമേഷ് തേവലക്കര അധ്യക്ഷത വഹിച്ചു.ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറിയും പൊതു പ്രവർത്തകനുമായ ബൈജു അഞ്ചൽ ഉദ്ഘാടനം ചെയ്തു. സുധീർ ആലപ്പുഴ നേതൃത്വം നൽകി.സുനിൽ തോമസ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ബിജു നന്ദിയും പറഞ്ഞു.
![]()
