ജുബൈൽ :രണ്ടാഴ്ച മുൻപ് ജുബൈലിൽ മരണമടഞ്ഞ കോഴിക്കോട് അഴിയൂർ സ്വദേശി അഭിലാഷിന്റെ കുടുംബത്തെ സഹായിക്കാൻ വേണ്ടി ജുബൈൽ മലയാളി സമാജം സമാഹരിച്ച തുക കൈമാറി.രക്ഷാധികാരി നാസറുദ്ധീൻ, വൈസ് പ്രസിഡന്റ് കുമാർ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് അഭിലാഷിന്റെ സുഹൃത്തായ സഫ്ദർന് സമാഹരിച്ച തുക കൈമാറി.
അഭിലാഷിന്റെ ഒരു കുട്ടിയുടെ വിദ്യാഭ്യാസം ജീവകാരുണ്യപ്രവർത്തകനും ജുബൈൽ മലയാളി സമാജം ഹെൽപ്പ് ഡെസ്ക് കൺവീനറുമായ രാജേഷ് കായംകുളം ഏറ്റെടുത്തിട്ടുണ്ട്.
ജുബൈൽ ജുവ ചെയർമാൻ അഷറഫ് മുവാറ്റുപുഴ, കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്രിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ അടക്കം നിരവധി പൊതു പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. സന്തോഷ്, ഗിരീഷ്, അഷറഫ് നിലമേൽ, ഖാലിദ് കൊല്ലം, ഷഫീഖ് താനൂർ, അനിൽ മാലൂർ എന്നിവർ സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
![]()
