നടൻ മോഹൻ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ചതിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ താരമാണ് മോഹൻ രാജ്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.
കസ്റ്റംസിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. 300 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളായിരുന്നു മിക്കതും. നിര്‍മാതാവ് എന്‍എം ബാദുഷ മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.കിരീടം സിനിമയുടെ നിര്‍മാതാവായ ദിനേഷ് പണിക്കരും മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. സംസ്കാരെ നാളെ.
![]()
