റിയാദ്: സൗദി ദേശീയ കായികമേളയിൽ മലയാളി താരത്തിന് സ്വര്‍ണ നേട്ടം
ബാഡ്മിൻറൺ വനിതാവിഭാഗം സിംഗിൾസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 12-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസയാണ് സ്വര്‍ണ മെഡല്‍ നേടി സൗദിക്കും മലയാളികൾക്കും അഭിമാനമായത്
കഴിഞ്ഞ വര്‍ഷവും സ്വര്‍ണം നേടിയ ഖദീജ നിസ 2.22 കോടി രൂപ (10 ലക്ഷം റിയാല്‍) കാഷ് പ്രൈസ് രണ്ടാമതും നേടി.ഫൈനലില്‍ സ്വദേശി താരം ഹയാ അല്‍ മുദറയെ രണ്ട് സെറ്റുുകള്ക്ക് (21-11) പരാജയപ്പെടുത്തി.അല്‍ റിയാദ് ക്ലബിനുവേണ്ടി ഹയാ അല്‍ മുദറ വെളളിയും ഇത്തിഹാദ് ക്ലബിന് വേണ്ടി കളത്തിലിറങ്ങിയ ഫിലിപ്പീനോ താരം ഹൈതര്‍ റയ്സ് വെങ്കലവും നേടി.
പുരുഷ ബാഡ്മിന്റണ്‍ ഫൈനലില്‍ മത്സരിച്ച നാല് താരങ്ങളും ഇന്ത്യക്കാരാണ്.മുഹമ്മദ് ഷാഹ് ശൈഖ് (ഹൈദ്രാബാദ്) സ്വര്‍ണ മെഡല്‍ നേടി.അന്‍സല്‍ ടോണി (ആലപ്പുഴ) വെളളിയും ഷാമില്‍ മുട്ടമ്മല്‍ (കോഴിക്കോട്) വെങ്കലവും നേടി.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് നാലുപേരും കളിച്ചു കയറിയത്
പ്ലസ് ടൂ വിദ്യാര്‍ഥിനിയായ ഈ മിടുക്കി സൗദി ദേശീയ ബാഡ്മിന്റണ്‍ ടീം അംഗമാണ്.
സൗദിയെ പ്രതിനിധീകരിച്ചു 8 രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു.നവംബര്‍ 29ന് ദക്ഷിണ ആഫ്രിക്കയില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍, വനിതാ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് വിഭാഗങ്ങളില്‍ സൗദിക്കു വേണ്ടി ഖദീജ നിസ മത്സരിക്കും.കൂടത്തിങ്കല്‍ അബ്ദുല്‍ ലത്തീഫിന്റെയും ഷാനിദയുടെയും മകളാണ്.
![]()
