ഒമാൻ:ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജനുവരി മൂന്ന് മുതൽ തിരുവനന്തപുരത്തേയ്ക്ക് വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ വിമാന കമ്പനിയായ സലാം എയർ. മസ്കത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് എല്ലാ ആഴ്ചയും രണ്ട് സർവീസുകൾ വീതമാണ് സലാം എയർ നടത്തുകഎന്ന് കമ്പനി അധികൃതർ അറിയിച്ചു.
ബുധൻ, ഞായർ ദിവസങ്ങളിൽ രാത്രി 10.15-ന് മസ്കത്ത് നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25-ന് തിരുവനന്തപുരത്തെത്തും.66.20 റിയാലാണ് ഇവിടേയ്ക്കുള്ള ടിക്കറ്റ് നിരക്ക്.ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ സാധിക്കും.ഏഴ് റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആയി ഉയർത്താനും സാധിക്കും.തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേയ്ക്ക് വിമാനം സർവീസ് നടത്തുക
![]()
