റിയാദ്: ദേശീയ ദിനാഘോഷ വേളയില്‍ സൗദിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷവുമായി ലുലു ഷോപ്പിംഗ് ഫിയസ്റ്റ്. ഉപഭോക്താക്കള്‍ക്കായി സെപ്റ്റംബർ 3 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ഒരു മാസത്തെ ഷോപ്പിംഗ് മാമാങ്കമാണ് ലുലു ഷോപ്പിംഗ് ഫിയസ്റ്റയുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്. ഷോപ്പിംഗും വിനോദവും ദേശസ്നേഹവും ഒരേസമയം ഒരേകുടക്കീഴിൽ എത്തിക്കുകയാണ് “നമ്മുടെ രാജ്യം, നമ്മുടെ ഉത്സവം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ലുലു ഷോപ്പിംഗ് ഫിയസ്റ്റ.
റിയാദ് മുറബ്ബ ലുലു മാളില്‍ നടന്ന ചടങ്ങില്‍ സിനിമ താരങ്ങളായ സിദ്ദിഖ്, സൈജു കുറുപ്പ്, ഷാഹിന്‍ സിദ്ദിഖ്, അസ്കര്‍ അലി എന്നിവര്‍ ചേര്‍ന്ന് ലുലു ഷോപ്പിംഗ് ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.
ബ്രാൻഡ് ഓഫ് ദ വീക്ക്, പ്രൊഡക്റ്റ് ഓഫ് ദ ഡേ, സ്പിൻ ആൻഡ് വിൻ, 1096 സൗജന്യ ട്രോളികൾ, സൗദി സീഫുഡ് ഫെസ്റ്റ്, സൗദി ഫ്രൂട്ട് ഫിയസ്റ്റ, പ്രൗഡ്ലി ഫ്രം സൗദി അറേബ്യ, സൗദി മെയ്ഡ്, ടോയ് ഫെസ്റ്റ്, മിഡ്നൈറ്റ് മെഗാ ഓഫർ, ഡിജിഫെസ്റ്റ് അടക്കം നിരവധി പ്രമോഷനുകളും ഓഫറുകളുമാണ് ഫിയസ്റ്റയുടെ പ്രത്യേക ത. ഇതിന് പുറമെ രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകത്തെയും സംസ്കാരത്തെയും ഓർമ്മിപ്പിയ്ക്കുന്ന പ്രദര്‍ശനങ്ങളും അലങ്കാരങ്ങളും രാജ്യത്തുടനീളമുള്ള ലുലു സ്റ്റോറുകളില്‍ ഒരുക്കിയിട്ടുണ്ട്.
ലുലു ഷോപ്പിംഗ് ഫിയസ്റ്റ, വെറും ഒരു ഷോപ്പിംഗ് ആഘോഷം മാത്രമല്ലെന്നും, രാജ്യത്തിന്റെ പൈതൃകത്തെയും, വളര്‍ച്ചയെയും ആഘോഷിയ്ക്കുന്ന ഒരു മഹോത്സവമാണെന്നും ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. രാജ്യം 96ആം ദേശീയ ദിനം ആഘോഷിക്കുന്നവേളയില്‍ ഒരുമയുടെ ഊഷ്മളതയും മികച്ച വിലക്കുറവും സൗദിയിലെ എല്ലാ ലുലു സ്റ്റോറുകളിലും എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*ഓഫറുകളും പ്രമോഷനുകളുമായി ലുലു ഷോപ്പിംഗ് ഫിയസ്റ്റ*
96-ാം ദേശീയ ദിനാഘോഷത്തിന്റെ പ്രതീകമായി ഷോപ്പിംഗിനിടയിൽ കൂപ്പണുകൾ നേടുന്ന 1096 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് സൗജന്യ ട്രോളികൾ ലുലു സമ്മാനിക്കുന്നു. ഒപ്പം ഉപഭോക്താക്കൾക്ക് ‘സ്പിൻ ആൻഡ് വിൻ’ ഓഫറിലൂടെയും സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. ഫിയസ്റ്റയുടെ ഓരോ ആഴ്ചയും മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ആവേശകരമായ ഓഫറുകളുമായി ‘ബ്രാൻഡ് ഓഫ് ദ വീക്ക്’ ,
‘പ്രൊഡക്റ്റ് ഓഫ് ദ ഡേ’ പ്രമോഷനുകളും എത്തുന്നു.
രാജ്യത്തെ മത്സ്യ സമ്പത്ത് പ്രദര്ശിപ്പിയ്ക്കുന്ന ‘സൗദി സീഫുഡ് ഫെസ്റ്റും’ , ഒപ്പം ‘സൗദി ഫ്രൂട്ട് ഫിയസ്റ്റയും’ ലുലു ഷോപ്പിംഗ് ഫിയസ്റ്റയിലെ ആകര്‍ഷണങ്ങളാണ്. “പ്രൗഡ്ലി ഫ്രം സൗദി അറേബ്യ”യിലൂടെ ഉപഭോക്താക്കൾക്ക് രാജ്യത്ത് തന്നെ വിളവെടുത്ത പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാനാകും. ലുലു ഷോപ്പിംഗ് ഫിയസ്റ്റയിലെ “സൗദി മെയ്ഡ്” ക്യാംപെയിനിലൂടെ പ്രാദേശികമായി ലഭ്യമായ പലചരക്ക് സാധനങ്ങളും, തദ്ദേശീയമായി നിർമ്മിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളും അണിനിരത്തും. പ്രാദേശിക ഉൽപ്പന്നങ്ങൾക്കും വ്യവസായത്തിനും പിന്തുണയേകുന്നതിനായി ഫിയസ്റ്റയിലുടനീളം പ്രത്യേക ഇളവുകളും നൽകുന്നുണ്ട്.
സ്കൂൾ അവധിക്കാലം ആഘോഷിയ്ക്കുന്ന കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ അടക്കം മികച്ച ഓഫറുകള്‍ നേടി തെരഞ്ഞെടുക്കാനായി ‘ടോയ് ഫെസ്റ്റും’ സംഘടിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഐടി ഉൽപ്പന്നങ്ങൾ, മൊബൈലുകൾ, ഹോം അപ്ലയൻസസ്, ഗാഡ്ജറ്റ് എന്നിവയിൽ വന്‍ വിലക്കിഴിവുകളുമായി ‘ഡിജിഫെസ്റ്റ്’ ഓഫറുകളുമുണ്ടായിരിക്കും. ലുലു ഷോപ്പിംഗ് ഫിയസ്റ്റ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പുതുമയും വൈവിധ്യവും ഓഫറുകളും നല്കി ‘മിഡ്നൈറ്റ് മെഗാ ഓഫറും’ ഈ മാസം സംഘടിപ്പിക്കും.
സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 30 വരെ ഫാഷൻ, ഫുട്ട്വെയർ, ലേഡീസ് ബാഗുകൾ, കുട്ടികളുടെ ആക്സസറികൾ എന്നിവയ്ക്ക് 70% വരെ വിലക്കുറവാണ് ലുലു ഷോപ്പിംഗ് ഫിയസ്റ്റയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
![]()
