സൗദി അറേബ്യ: ഇത്തവണ ഹജ്ജിനെത്തിയ ഹാജിമാർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങുമ്പോൾ സമ്മാനമായി ഖുർആൻ നൽകും. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് 20 ലക്ഷം ഖുർആന്റെ കോപ്പികൾ ഹാജിമാർക്ക് സമ്മാനമായി നൽകുക. ഇതിനുള്ള നടപടികൾ തുടങ്ങിയതായും ഹജ്ജ് കഴിഞ്ഞു മടങ്ങിയവർക്ക് ഖുർആൻ നൽകി തുടങ്ങിയതായും ബന്ധപ്പെട്ടവർ പറഞ്ഞു. മതകാര്യ വിഭാഗത്തിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.
ഇവ രാജ്യാതിർത്തികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ വഴി സ്വദേശത്തേക്ക് മടങ്ങുന്ന ഹാജിമാർക്ക് സമ്മാനമായി നൽകും. 77 ലോക ഭാഷകളിലുള്ള ഖുർആനുകളും അവയുടെ പരിഭാഷകളും ഇങ്ങനെ വിതരണം ചെയ്യുന്നവയിൽപെടും. മദീനയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിന്റിംഗ് പ്രസ്സിൽ അച്ചടിച്ചവയാണ് വിതരണം ചെയ്യപ്പെടുന്ന കോപ്പികൾ. കൂടാതെ ഖുർആൻ പ്രിന്റിങ് പ്രസ്സ് സന്ദർശിക്കുന്ന ഹാജിമാരല്ലാത്തവർക്കും ഇവിടെ നിന്ന് ഒരു കോപ്പി നൽകുന്ന പതിവ് വര്‍ഷങ്ങളായുണ്ട്.
![]()
