സൗദി അറേബ്യ: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനം കഴിഞ്ഞ ഇന്ത്യൻ ഹാജിമാർ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങുക. ഡൽഹി, കൊൽക്കത്ത, ലക്നൗ, ജയ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ഇന്ന് മടങ്ങുക. 2000 ത്തോളം ഹാജിമാർ ഇന്ന് മടങ്ങുന്നവരിൽ പെടും. ഇവർ ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായും ആവശ്യമായ യാത്ര ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മലയാളി ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കി ജൂലൈ 13 നു നാട്ടിലേക്ക് മടങ്ങും. ഇവർക്ക് മദീന വിമാനത്താവളം വഴിയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മടങ്ങുന്ന ഹാജിമാർ ആദ്യം മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിയവരായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വദേശത്തേക്ക് മടങ്ങുന്ന ഹാജിമാർക്ക് വിമാനത്താവളത്തിലും താമസ സ്ഥലങ്ങളിലും ഊഷ്മളമായ യാത്രയയപ്പുകളാണ് നൽകുന്നത്.
![]()
