സൗദി അറേബ്യ: അനുമതി ഇല്ലാതെയും ആവശ്യമായ രേഖകൾ ഇല്ലാതെയും ഹജ്ജിന് എത്തിയ 1,59,188 പേരെ അതിർത്തിയിൽ നിന്ന് മടക്കി അയച്ചതായി സുരക്ഷാ സേന വക്താവ്.
ചില ഏജൻസികൾക്കെതിരെ കടുത്ത സാമ്പത്തിക നടപടി സ്വീകരിച്ചതായും വാർത്തയുണ്ട്. മക്കയിൽ ഹജ്ജ് ചെയ്യുക എന്ന ലക്ഷ്യത്തോടെ താമസ, തൊഴിലിടങ്ങളിൽ കഴിഞ്ഞിരുന്നവരെയും സ്വരക്ഷാസേന പിടികൂടി മടക്കി അയച്ചു. അനുമതി ഇല്ലാതെ ഹജ്ജിനായി ആളുകളെ വാഹനങ്ങളിൽ എത്തിച്ച ഡ്രൈവർമാർക്കെതിരെ കർശന നടപടി കൈ കൊണ്ടതായും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
![]()
