ദോഹ: സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്കൂളുകളിൽ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ട് ബാച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഉച്ചകഴിഞ്ഞുള്ള ബാച്ചിലേക്ക് അഡ്മിഷന് ആരംഭിച്ചിരിക്കുകയാണ് ഖത്തറിലെ ഈ ഇന്ത്യന്‍ സ്കൂളുകള്‍. മറ്റ് ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന് കുട്ടികളെ ട്രാന്‍സ്ഫര്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് പുതിയ ഷിഫ്റ്റ് സമ്പ്രദായം ആരംഭിക്കാന്‍ ഖത്തര്‍ അധികൃതര്‍ ഈ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
എംഇഎസ് ഇന്ത്യന്‍ സ്കൂളിലും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലും കിന്റര്ഗാര്ട്ടന് (കെജി-1) മുതല്‍ എട്ടാം ക്ലാസ്സ് വരെ ഉച്ചയ്ക്കു ശേഷമുള്ള ബാച്ചില്‍ ഉള്‍പ്പെടുത്തും. എംഇഎസ് ഇന്ത്യന്‍ സ്കൂളിന്റെ അബു ഹമൂര്‍ ബ്രാഞ്ച്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ 8 വരെയുള്ള ക്ലാസുകളിലേക്ക് സെക്കന്റ് ഷിഫ്റ്റില്‍ പ്രവേശനം ലഭ്യമാണ്. ഈ അഞ്ച് സ്കൂളുകള്‍ക്ക് പ്രഭാത ബാച്ചിന്റെ അത്രയും കുട്ടികളെ ഉച്ചയ്ക്കു ശേഷമുള്ള ബാച്ചിലും പ്രവേശിപ്പിക്കാന്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്
![]()
