മസ്കറ്റ്: വിദേശികളുടെ റസിഡൻസി പെർമ്മിറ്റ് പുതുക്കുമ്പോൾ വിസാ മെഡിക്കൽ ലഭിക്കാൻ ഇനി താമസമുണ്ടാവും. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി മുതൽ വിസ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കണം. വിസ പുതുക്കുന്നവർ നേരത്തെ തന്നെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം എന്നിട്ട് വേണം വിസ പുതുക്കുന്നതിന് വേണ്ടി നൽകാൻ. വിസ മെഡിക്കൽ സ്ഥാപനങ്ങൾ ആണ് ഇക്കര്യം അറിയിച്ചത്.
മുമ്പ് വേഗത്തിൽ മെഡിക്കൽ റിപ്പോർട്ടകൾ ലഭിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ട് ഇലക്ട്രോണിക് സംവിധാനം വഴി ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ലഭിക്കില്ല. മെഡിക്കൽ കൂടുതൽ സുതാര്യമാക്കാനും സുക്ഷമ പരിശോധനകൾ ഉറപ്പുവരുത്താനും വേണ്ടിയാണ് ഇത്തരത്തിൽ പുതിയ പരിഷ്കരണം കൊണ്ടു വന്നിരിക്കുന്നത്
![]()
