ഇറാൻ: ‘ഫലസ്തീൻ കുഞ്ഞുങ്ങളെ പൊതിഞ്ഞ ആ പുക സയണിസ്റ്റുകളെ പൊതിയാൻ പോകുന്നു’വെന്ന് ഇറാൻ പ്രസിഡണ്ട്. കഴിഞ്ഞ ദിവസം ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ കുരുന്നുകൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ കൊല ചെയ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇറാൻ പ്രസിഡണ്ട്. കൂടാതെ ഹിസ്ബുള്ളയോട് പോരിന് ഇറങ്ങാൻ തയ്യാറായിക്കൊള്ളാനും ആഹ്വനം ചെയ്തു. അറബ് ലോകത്തു ഇന്നലത്തെ ആക്രമണത്തോടു കൂടി ഇസ്രായേൽ ഒറ്റപെട്ടു തുടങ്ങിയതായും വിദഗ്ദ്ധർ പറയുന്നു. മുഴുവൻ അറബ് രാഷ്ട്രങ്ങളും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നിട്ടുണ്ട്. ഇസ്രായേൽ നടത്തിയത് പൊറുക്കാൻ ആകാത്ത തെറ്റെന്നു അറബ്,ആഫ്രിക്കൻ രാജ്യങ്ങൾ കുറ്റപ്പെടുത്തി. പ്രശ്നം ഇത്ര വഷളാക്കിയത് ഇസ്രയേലിന്റെ നടപടിയാണെന്നും ഈ കൊടും ക്രൂരതക്ക് ഇസ്രായേൽ മാപ്പ് പറയണമെന്ന് സൗദിയും ആവശ്യപ്പെട്ടു.
![]()
