ജിദ്ദ: ഫലസ്തീൻ ഇസ്രായേൽ പ്രശനം രൂക്ഷമായ സാഹചര്യത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ അടിന്തിര യോഗം സൗദിയിലെ ജിദ്ദയിൽ ഇന്ന് നടക്കും. യോഗത്തിൽ ഇറാനും, ഖത്തറും, തുർക്കിയും, ജോർദാനും പങ്കെടുക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു. യോഗത്തിൽ ഇസ്രായേലിനു മേൽ സമ്മർദ്ദ ശ്രമത്തിനു അറബ് രാജ്യങ്ങൾ ഒരുമിക്കുമെന്നു വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ ദിവസം ഗാസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ കൊലചെയ്യപ്പെട്ടിരുന്നു. ഇത് ലോക രാജ്യങ്ങളുടെ വിമർശനത്തിന് കാരണമായി. ഈ പശ്ചാത്തലത്തിലാണ് അറബ് രാജ്യങ്ങളുടെ അടിയന്തിര യോഗം സൗദി അറേബ്യ വിളിച്ചു ചേർക്കുന്നത്.
![]()
