കണ്ണൂര്‍: ഹമാസിനെ ഭീകര സംഘടനയായി കണക്കാക്കാന്‍ തനിക്ക് മനസില്ലെന്നും പലസ്തീന്‍കാര്‍ക്ക് ഹമാസ് അവരുടെ നാടിനുവേണ്ടി പോരാടുന്ന പോരാളികലാണെന്നും ആ പോരട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും റിജില്‍ പറഞ്ഞു.ഇത് പറഞ്ഞതിന്റെ പേരില്‍ എന്ത് ബുള്ളിയിങ് നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ യൂത്തു കൊണ്ഗ്രെസ്സ് നേതാവ് വ്യക്തമാക്കി.
ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർത്ഥ ഭീകരത. പലസ്തീന്‍കാര്‍ക്ക് ഹമാസ് അവരുടെ നാടിനുവേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടങ്ങൾക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും റിജില്‍ പറഞ്ഞു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
പാലസ്തിൻ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൻ്റെ പേരിൽ കുരു പൊട്ടിയൊലിക്കുന്ന സംഘികളോടും ക്രിസംഘികളോടുമാണ് പറയുന്നത്. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാർ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർത്ഥ ഭീകരത. പിന്നെ ഹമാസിനെ ആ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ എനിക്ക് മനസ്സില്ല. അതിൻ്റെ പേരിൽ എന്ത് ബുള്ളിങ്ങ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവും മില്ല. പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം ടിപ്പു സുൽത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ഉധം സിംഗും ഇന്ത്യക്കാർക്ക് ധീരവീരപുത്രൻമാരാണ്. ബ്രിട്ടീഷുകാർക്ക് അവർ തീവ്രവാദികളും ഭീകരവാദികളുമാണ് ഈ ഗണത്തിൽ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിൻ്റെ ഷൂ നക്കലായിരുന്നു ഷൂവർക്കർമാരുടെ പ്രധാന പണി. പാലസ്തീൻകാർക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരട്ടത്തിനാണ് ഐക്യദാർഢ്യം. ഇസ്രായേലിനും അവരുടെ പിൻതുണക്കാരായ ഇന്ത്യയിലെ സംഘികൾക്കും ക്രിസംഘികൾക്കും അവർ ഭീകരൻമാരാണ്.
![]()
