ദോഹ :സൗജന്യ ആകാശ വൈഫൈ ലഭ്യമാക്കി ഖത്തർ എയർവേസ്. വിമാനയാത്രക്കാർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനായി എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി ഖത്തർ എയർവേസ് കരാറിൽ ഒപ്പുവെച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചില റൂട്ടുകളിൽ മാത്രമാണ് സേവനം ലഭ്യമാക്കുക. തുടർന്ന് എല്ലാ സർവ്വീസുകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.ഇന്റർനെറ്റ് ലഭ്യമാകുന്നതോടെ വിമാന യാത്രയ്ക്കിടെ സെക്കൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും.
![]()
