റിയാദ് : പെൺകുട്ടികളുടെ തട്ടം അഴിപ്പിക്കലല്ല പുരോഗമനമെന്നും തട്ടമിട്ട കുട്ടികളുടെ തലയിൽ കിരീടം ചൂടിപ്പിക്കലാണ് പുരോഗമനാമായി ലീഗ് കാണുന്നതെന്ന് പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം പറഞ്ഞു.ഹൃസ്വ സന്ദര്ശനാര്ഥം റിയാദിൽ എത്തിയ അദ്ദേഹം വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.തട്ടമിടുക എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്.നാട്ടിലെ എല്ലാ സ്ത്രീകളെയും തട്ടമിടിവിപ്പിക്കുവാൻ വന്ന പാർട്ടി അല്ല ലീഗെന്നും ആ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടേണ്ടി വന്നാൽ അവസാനം വരെ ലീഗ് ഉണ്ടാവുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
തട്ടം ഇടുന്നവരും തൊപ്പി ഇടുന്നവരും താടി വളർത്തുന്നവരും ഇതൊന്നുമില്ലാത്തവരെയും ഒന്നിച്ചു നിർത്തുന്ന ഒരിടത്തിനു വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നത്.ആ ഇടത്തിൽ നിന്ന് തട്ടം ഊരിക്കലാണ് ഞങളുടെ രാഷ്ട്രീയം എന്ന് പറയുന്ന സി പി എം അവരുടെ സംഘ്പരിവാറിലേക്കുള്ള ദ്ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത്.സി പി എം ന്നെ തുറന്നു കാട്ടാൻ തന്നെയാണ് തട്ടം വിവാദത്തിൽ ലീഗ് പ്രതികരിച്ചതിന് അദ്ദേഹം കൂട്ടി ചേർത്തു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ എന്തു ത്യാഗത്തിനും ലീഗ് തയാർ ആണെന്നും അതിനായി സീറ്റ് വിട്ടു കൊടുക്കേണ്ടി വന്നാലും അതിനും മടിക്കില്ല.ലീഗ് കൊണ്ഗ്രെസ്സ് ബന്ധം ദൃഢമാണ്.മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ചേര്ത്തു തന്നെ തോൽപ്പിക്കും.എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്താവനകളിലും പ്രവർത്തനങ്ങളിലും നിലപാടുകളിലും ജാഗ്രത ഏറെ ഉണ്ടാകേണ്ട സമയത്ത് സി പി എം നേതാവ് അനിൽ കുമാർ നടത്തിയ അഭിപ്രായത്തിനെതിരെ പാർട്ടി നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇ ഡി യെ രാഷ്ട്രീയ ആയുധമാക്കുന്ന ബി ജെ പി യുടെ നിലപാടിനോട് യോജിക്കുന്നില്ലന്നും പക്ഷെ സി പി എം ന്റെ സഹകരണ മേഖലയിലെ തീവെട്ടിക്കൊള്ള ഇ ഡി യുടെ പേര് പറഞ്ഞു കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാന്ന് കരുവന്നൂർ വിഷയത്തെ കുറിച്ച് പ്രതികരിച്ചു.
പത്തുവർഷം കൊണ്ട് പതിനായിരം ഉദ്യോഗാർത്ഥികളെ കേന്ദ്ര സർവീസിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ‘മിഷൻ 10000 പദ്ധതി’ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നജീബ് കാന്തപുരത്തിന്റെ ഒരു മാസം നീണ്ടു നിൽക്കുന്ന സൗദി പര്യടനം.
![]()
