റിയാദ് :16 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്ക് ശേഷം ടാൻസാനിയൻ സയാമീസ് ഇരട്ടകളായ “ഹസ്സനും ഹുസൈനും” വേർപിരിഞ്ഞു.സൗദിയിലെ 59ാമത്തെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ
ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ അനസ്തേഷ്യ, പീഡിയാട്രിക് സർജറി,ഓർത്തോപീഡിക് വിഭാഗക്കാരായ 35 കൺസൾട്ടൻറുമാരും വിദഗ്ധരും നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫുകളും ശസ്ത്രക്രിയയിൽ പങ്കാളികളായി.ഒമ്പത് ഘട്ടങ്ങളായി നടന്ന ശാസ്ത്രക്രീയക്ക് ശേഷം ഇരുമെയ്യുകളായി മാറിയ ഹസ്സനെയും ഹുസൈനെയും രണ്ട് വ്യത്യസ്ത കിടക്കകളിലാക്കിയതായി ഡോ.അബ്ദുല്ല അൽറബീഅ പറഞ്ഞു
![]()
