ജിദ്ദ: പഴയ കാല തിരുവിതാംകൂറിന്റെ ഭാഗമായ പ്രദേശങ്ങളിൽ നിന്ന് ജിദ്ദയിൽ പ്രവാസം അനുഷ്ടിക്കുന്നവരുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ (ജെ.ടി.എ) തിരുവിതാംകൂറിന്റെ തനതു ശൈലിയിൽ ഓണാഘോഷം വർണ്ണപകിട്ടോടും ആഘോഷങ്ങളോടും കൂടി ഗംഭീരമായ രീതിയിൽ ആഘോഷിച്ചു.
കന്യാകുമാരി മുതൽ തൃശൂർ വരെയും ആലപ്പുഴ മുതൽ ഇടുക്കി വരെയുമുള്ള തിരുവിതാംകൂർ പ്രദേശങ്ങളിലെ സ്വദേശികൾക്ക് ഇത് ഗ്രാമവിശുദ്ധിയുടെ സ്മരണകൾ ഉണർത്തുന്നതും ഒരുമയുടെ സന്ദേശം നൽകുന്നതാണെന്നും ആഘോഷത്തിൽ പങ്കെടുത്തവർ സന്തോഷത്തോടെ പറഞ്ഞു.
ആഘോഷങ്ങളിൽ ജെടിഎയിലെ കലാകാരന്മാരുടെയും സുഹൃത്തുക്കളുടെയും കലാസാംസ്കാരിക അവതരണങ്ങൾ ഉണ്ടായിരുന്നു.
അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ, ഓണപ്പാട്ടുകൾ, തിരുവാതിര, വടംവലി, സ്പൂൺ നാരങ്ങയോട്ടം, ചാക്കിൽ ഓട്ടം, നൃത്തം, പുലികളി തുടങ്ങിയവ അരങ്ങേറി. മഹാബലിയായി ഡെൻസൺ ചാക്കോയുടെ അവതരണം ഏവരെയും ആകർഷിച്ചു.
റഷീദ് ഓയൂർ, ഷിഹാബ് താമരക്കുളം, മുഹമ്മദ് റാഫി, ഷാഹിന ആഷിർ, പ്രിജിൻസ്, ശ്രീദേവി, രമ്യ, സബീന റാഫി, പ്രീതി ഡെൻസൺ, സിത്താര, സിജി ജിജോ, ഷാജി റോയൽ, നിസാർ കരുനാഗപ്പള്ളി, മാജ സാഹിബ് ഓച്ചിറ, നവാസ് ബീമാപ്പള്ളി, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, മാഹീൻ കുളച്ചൽ, നവാസ് ചിറ്റാർ, ഷാഹിൽ തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് ഏകോപനം നിർവ്വഹിച്ചു.
കലാപരിപാടികൾക്ക് നൂഹ് ബീമാപള്ളി, ജ്യോതി ബാബു എന്നിവരും, ഓണ സദ്യയൊരുക്കുന്നതിന് നൗഷാദ് പന്മന, അനിൽ വിദ്യാധരൻ അടങ്ങിയ സംഘവും ഓണക്കളികൾക്ക് ആഷിർ കൊല്ലം, സുൽഫിക്കർ എന്നിവരും സംഘാടനം നിർവ്വഹിച്ചു.
ജെ.ടി എ. രക്ഷാധികാരി നസീർ വാവാക്കുഞ്ഞ്, പ്രസിഡന്റ് അലി തേക്കുതോട്, റെജികുമാർ, റാഫി ബീമാപ്പള്ളി, അയൂബ് പന്തളം, ഷറഫുദ്ധീൻ പത്തനംതിട്ട, ജിജോ,രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ചടങ്ങിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്തു. ജിദ്ദയിലെ പ്രവാസി ജീവിതത്തിനിടയിലെ അവിസ്മരണീയവും ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ആഘോഷമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
![]()
