കോഴിക്കോട്:കോഴിക്കോട് കടപ്പുറത്ത് ഭീമൻ നീലത്തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ്തിമിംഗലത്തിന്റെജഡംകരയ്ക്കടിഞ്ഞത്.മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകിനടക്കുന്നനിലയില്നീലത്തിമിംഗലത്തിന്റെ ജഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട്കരക്കടിയുകയായിരുന്നു.
ബീച്ചിനോട് അടുത്തുള്ള കടൽപ്പാലത്തിനടുത്തായാണ് നീലത്തിമിംഗലം മൃതദേഹം അടിഞ്ഞത്. പതിനഞ്ചടിയിലേറെ വലുപ്പമുള്ളതാണ് നീലതിമിംഗലം. മൃതദേഹത്തിന് രണ്ട് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.
കപ്പൽ തട്ടിയതോ അസുഖം പിടിച്ചതോ ആവാംഅപകടകാരണമെന്നും ലൈഫ് ഗാർഡ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ജഡം മറവ് ചെയ്യും. കടൽതീരത്തുതന്നെയാവും കുഴിച്ചിടുക. മൂന്നുവർഷം മുൻപ് ബീച്ചിൽ മറ്റൊരു തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. സാധാരണ കേരള തീരത്ത് തിമിംഗലം കാണാറില്ല. അതിനാൽ തന്നെ തിമിംഗലത്തിന്റെ ജഡം കാണാനായി നിരവധി പേരാണ് എത്തുന്നത്.
![]()
