ദോഹ: ദോഹയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉടൻ തുടങ്ങുമെന്ന് എയർ ഇന്ത്യ. ഒക്ടോബർ 23 മുതൽ ആഴ്ചയിൽ ഏഴു ദിവസങ്ങളിലും ദോഹ-കൊച്ചി സെക്ടറിൽ സർവിസ് ഉണ്ടാവുമെന്നു എയർ ഇന്ത്യ അധികൃതർ അറിയിച്ചു.പുലർച്ച 1.30ന് കൊച്ചിയിൽ നിന്നും പറന്നുയരുന്ന എയർ ഇന്ത്യ വിമാനം 3.45ന് ദോഹയിലെത്തും. 4.45ന് കൊച്ചിയിലേക്ക് തിരിച്ച് സർവീസ് നടത്തും. ഈ വിമാനം രാവിലെ 11.35ഓടെ കൊച്ചിയിൽ ഇറങ്ങുന്ന രൂപത്തിലാണ് സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
![]()
