റിയാദ് :സൗദിയിൽ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിശോധിക്കാൻ ഇലക്ട്രോണിക് സംവിധനം നിലവിൽ വരുന്നു.സൗദിയുടെ എല്ലാ ഭാഗങ്ങളിലും ക്യാമറ വഴി ഇൻഷുറൻസ് നിയമ ലംഘനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇലക്ട്രോണിക് രീതിയിൽ പരിശോധിക്കുന്ന സംവിധാനം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഇൻഷുറൻസ് കാലാവധി പൂർത്തിയായ വാഹനങ്ങൾ, ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങൾ എന്നിവയെല്ലാം നിയമലംഘനത്തിൽ ഉൾപ്പെടും. ക്യാമറകൾ വഴി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തിയാൽ 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക. അബ്ഷിർ വഴി ഇൻഷുറൻസുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട പിഴകൾ അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓരോ 15 ദിവസം കൂടുമ്പോഴുമാണ് ക്യാമറകൾ വഴി വാഹനങ്ങളുടെ ഇൻഷുറൻസ് സാധുക പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ ട്രാഫിക് വിഭാഗം അധികൃതർ അറിയിച്ചു. റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിലവിലുള്ള ക്യാമറകൾക്ക് പുറമെ ഇൻഷുറൻസ് നിയമലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്
![]()
