കൊല്ലം: കെ.ബി ഗണേഷ് കുമാർ എം എൽ എ ക്ക് തിരിച്ചടി,സോളാർ പീഡനക്കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി.
ഇതേ കേസിൽ സരിത എസ് നായർക്ക് സമൻസ് നൽകുമെന്നും കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. കെ ബി ഗണേഷ് കുമാറിനെയും പരാതിക്കാരിയെയും പ്രതിയാക്കിയായിരുന്നു സുധീർ ജേക്കബ് കേസ് നൽകിയത്.
ഒക്ടോബർ 18ന് ഗണേഷ് കുമാർ ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അഭിഭാഷകരായ മാവേലിക്കര ശ്രീകുമാറും റോഷനുമാണ് ഹർജിക്കാരന് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായത്.
![]()
