റിയാദ്: തൊണ്ണൂറ്റി മൂന്നാമത് ദേശീയ ദിനാഘോഷ പരിപാടികളിൽ സൌദീ അറേബ്യയിലെ പ്രവാസികൾ പൊതുവേയും മലയാളികൾ പ്രത്യേകിച്ച് വളരെ മനോഹരമായി കൊണ്ടാടി. ദേശീയ ദിനം കളർഫുൾ ആക്കി വൈവിധ്യങ്ങളുടെ കലവറ സൃഷ്ടിച്ചു കൊണ്ടാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളും അവധി ഹൃദ്യമാക്കിയത്. ഗവൺമെൻറിന് കീഴിൽ സാംസ്കാരിക വകുപ്പുമേൽനോട്ടത്തിൽ റിയാദിൻറെ വിവിധ പ്രദേശങ്ങളിൽ എയർ ഷോ, ലൈറ്റ്നിംഗ്ഷോ, വെടിക്കെട്ടുകൾ തുടങ്ങിയവ ആ കാശത്തെ വർണ്ണമമാക്കിയിരുന്നു.
ദേശീയ ദിന ചിന്തകൾ സൌദീ അറേബ്യ എന്ന രാഷ്ട്രത്തിൻറെ പൈതൃകത്തെ പരിചയപ്പെടുത്തുന്ന ഡോക്യുമെൻററി പ്രദർശനം മദ്റസ്സയിലെ കൊച്ചു കുട്ടികൾക്ക് ചരിത്ര യാദാർത്ഥ്യങ്ങളെ ഒപ്പിയെടുക്കാനും മനസ്സിലാക്കാനും സാധിക്കുന്ന ദർപ്പണമായിമാറി. സൌദീ അറേബ്യയേയും പാരമ്പര്യത്തേയും പരിചയപ്പെടുത്തുന്ന വൈവിധ്യങ്ങളായ പോസ്റ്ററുകൾ കൊച്ചു കുട്ടികളുടെ കരവിരുതിൽ ചാർട്ടുകളിൽ ഒപ്പിയെടുത്ത സുമേശി ഇസ്ലാമിക് മദ്റസ്സാ വിദ്യാർത്ഥികളുടെ കലാവിരുന്ന പ്രശംസിക്കപ്പെട്ടു.
സൌദീ ഫ്ളാഗ് – ഡ്രോയിംഗ് കലകളിലൂടെ വരച്ചും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ എ3-പേപ്പറുകളിൽ വരച്ചെടുത്തും വിദ്യാർത്ഥികൾ മത്സരത്തിൽ ഒന്നാം സ്ഥാനം കരകതമാക്കി.അറബിക് കാലിയോ ഗ്രാഫി മത്സരത്തിൽ പങ്കെടുത്ത സുമേശി ഇസ്ലാമിക് മദ്റസ്സ വിദ്യാർത്ഥികളുടെ കലാവിരുത് സമാപന സംഗമത്തിലെ വേദിയിൽ മുക്തകണ്ഢം പ്രശംസിക്കപ്പെട്ടു.
ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ മദ്റസ്സാ മാനേജ്മെൻറ്, അദ്യാപക –രക്ഷാകർത്ത് സമിതി സമ്മാനം നൽകി ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
മദ്റസ്സാ വാർഷികാഘോഷം ഒക്ടോബറിൽ
ഒക്ടോബർ അവസാന വാരം നടക്കുന്ന മദ്റസ്സാ വാർഷികാഘോഷം വൈവിധ്യമായ സാംസാകാരിക പരിപാടികളും വിവിധ മണ്ഢലങ്ങളിലെ പ്രഗത്ഭരുടെ സാനിധ്യത്താലും പുതുമയുള്ള പ്രോഗ്രാമുകളാലും മനോഹരമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.
മദ്റസ്സയിലെ അഡ്മിഷൻ പ്രോസസ്സ്
റിയാദിലെ ആദ്യ ഇംഗ്ളീഷ് മീഡിയം മദ്റസ്സ – സുമേശി ഇസ്ലാമിക് മദ്റസ്സയിൽ- അഡ്മിഷൻ ലഭിക്കുവാൻ താഴെ നമ്പറുകളിൽ ബന്ധപ്പെടുകയോ – Q R CORD സ്കാൻ ചെയ്ത് ഓൺ ലൈനിൽ അഡ്മിഷൻ പ്രോസസ്സ് പൂർത്തിയാക്കി നേരിൽ ഓഫീസിൽ എത്തുകയും ചെയ്താൽ മതിയാകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും.
റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻറർ(സുമേശി ശാഖ)
+966 53 272 6503 / +966 50 829 1046 / +966 50 325 0219
![]()
