കൊച്ചി: പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ.ജി.ജോർജിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
മലയാള സിനിമ കണ്ട ജീനിയസ് ആയ സംവിധായകരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഏറ്റവും മുൻനിരയിൽ നിസംശയം പെടുത്താവുന്ന ആളാണ് കെ ജി ജോർജ് എന്ന് മന്ത്രി ചെറിയാൻ പറഞ്ഞു.
ത്രില്ലറുകളായ യവനിക, ഈ കണ്ണി കൂടി,ഇരകൾ ,ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടിപാലം, സ്ത്രീകളെ പറ്റിയുള്ള മനഃശാസ്ത്രപരമായ പഠനം എന്നു വിശേഷിപ്പിക്കാവുന്ന ആദാമിന്റെ വാരിയെല്ല്, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങി വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന അനവധി സിനിമകളാണ് ഇന്നും പ്രേക്ഷകപ്രീതി നേടി നിലനിൽക്കുന്നത്.1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.മക്കൾ: അരുൺ, താര.
![]()
