മനാമ :നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പൂവേ പൊലി-2023 ഓണാഘോഷത്തിന്റെയും കുടുംബ സംഗമത്തിന്റെയും പോസ്റ്റർ പ്രകാശനം നടത്തി.
കൂട്ടായ്മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്മ രക്ഷാധികാരി രാജൻ ഏറ്റ് വാങ്ങി. ഒക്ടോബർ-06 വെള്ളിയാഴ്ച്ച നബി സലയിലുള്ള മർമറിസ് ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.ചടങ്ങിൽ യൂസഫ് അലി, ഷുഹൈബ്, ശിവ ഗുരുവായൂർ, ഷാജഹാൻ, ഷഫീഖ് അവിയൂർ, സുജിത്, ഫാറൂഖ്, ഷുഹൈബ്, ശാഹുൽ പാലക്കൽ, ഷജീർ എന്നിവർ പങ്കെടുത്തു.
![]()
