തൃശൂർ : വിദേശത്തേക്ക് മെഡിക്കൽ സംബന്ധമായ ജോലികൾക്ക് ആവശ്യമായ ഓ ഇ റ്റി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തികൊടുക്കാമെന്ന് പറഞ്ഞ് വടക്കാഞ്ചേരി പത്താഴകുണ്ടിലുള്ള റിസോർട്ടിൽ വെച്ച് 3 കോടി രൂപ പ്രതിഫലം ലഭിക്കണമെന്ന് പറഞ്ഞ് തൃശ്ശൂരിലെ അറേബ്യൻ ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തിന്റെ ഉടമ ഗണേഷ്.ജെ.കുമാർ, ഡ്രൈവർ ലിബിൻ എന്നിവരെ തടങ്കലിൽ വെക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും അറസ്റ് ചെയ്തു.
25 ലക്ഷം രൂപ ലഭിച്ച ശേഷം ബാക്കി പണം കൊടുത്തില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികളായ 10 പേർ ചേർന്ന് ഇവരെ മൂന്ന് വാഹനങ്ങളിലായി തട്ടികൊണ്ട്പോയി അങ്കമാലി KSRTC സ്റ്റാന്റെിന് അടുത്തുള്ള ഹോട്ടലിൽ റൂം എടുത്ത് തടങ്കലിൽ പാർപ്പിച്ച് ഗണേശിന്റെ വീട്ടുകാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.ബന്ധുക്കളുടെ പരാതി പ്രകാരം തൃശ്ശൂർ വടക്കാഞ്ചേരി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.സെപ്റ്റംബർ 16 നായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്.
തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ കുന്നംകുളം അസ്സി. പോലീസ് കമ്മീഷണർ സി.ആർ.സന്തോഷ്,വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മാധവൻകുട്ടി.കെ,സബ്ബ് ഇൻസ്പെക്ടർ അനുരാജ്.ടി.സി, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവ്.ഇ.എസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ സിറിൽ , ഷൈജു.കെ ,സജിത്ത് മോൻ എന്നിവരടങ്ങുന്ന പോലീസ് സംഘം അങ്കമാലി പോലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടു പോയവരെ മോചിപ്പിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
![]()
